കരഞ്ഞ് കറുത്ത് നീ
നമുക്കിടയിൽ ചുവന്നു പൂത്ത് പ്രണയം!
പ്രണയം നീലയ്ക്കുമ്പോൾ,
ഉടൽ വെന്തു ചുവക്കുമ്പോൾ,
വിളർത്ത മഞ്ഞയിൽ,
ഒളിച്ചു കടക്കുന്നോ
വെളുത്ത മരണം!!
വെള്ളി മേഘങ്ങൾക്കിടയിലെ മിന്നൽ പ്പിണരായി ,കാറ്റായി ,മഴയായി എനിയ്ക്ക് പെയ്തിറങ്ങാനൊരു തീരം.....
നെഞ്ചിനുള്ളിൽ,
കാറ്റിലാടുന്നൊരു മുൾപ്പടർപ്പുണ്ട്,
വാക പൂത്ത പോൽ,
ചെഞ്ചോരപ്പാടുകളുണ്ട്,
ഞാൻ പാത്തു വച്ച നിൻ,
മുഖബിംബച്ചീളുകളുണ്ട്!!
നെഞ്ചിനുള്ളിൽ,
ഒരു ശ്വാസം കേറാമൂലയുണ്ട്,
അതിൽ,
കാലമടക്കിയ നിൻ ഖബറുണ്ട്,
അതിനോരത്തായ് ,
കാറ്റിലാടുന്നൊരു മുൾപ്പടർപ്പുണ്ട്!!