ബുധനാഴ്‌ച, ജനുവരി 04, 2017

ദിക്കറിയാ നൊമ്പരങ്ങൾ

സങ്കുചിതമാണെന്റെ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ മുൾപ്പടർപ്പ് ..
ഒരു മഴക്കാടിന്നിരമ്പമുണ്ടെന്നാകിലും,
ഒരു തിരത്തള്ളലിൻ വേഗമാർജ്ജിയ്ക്കിലും,
സങ്കുചിതമാണെൻറെ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ മുൾപ്പടർപ്പ് ..

ഒരു പൊട്ടു ചായത്തിൻ  ചിരിമെഴുകി
ഞാനെന്റെ നടുമുറ്റം ചന്തം പൊലിപ്പിക്കിലും,
ജലരാശി തേടിപ്പായുമെന്നടിവേര്‌ മുളപൊട്ടി,
നെടുകെ പിളർക്കുന്നതിൻ  മണ്പുറങ്ങൾ..
സങ്കുചിതമാണെന്റെ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ  മുൾപ്പടർപ്പ്..


4 അഭിപ്രായങ്ങൾ:

  1. സങ്കീർണ്ണമാണെങ്കിലൂം നല്ല കവിത .





    മറുപടിഇല്ലാതാക്കൂ
  2. സങ്കുചിതമാണെന്നു മറ്റുള്ളവർക്ക് തോന്നുമെങ്കിലും നമ്മുടെ മനസ്സിൽ അവയുണ്ടാകുന്ന അലയൊലികൾ വലുതാണ്...........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. athe,theerchayayum valuthaanu..pakshe athilum vedanaajanakam swantham sankuchithathwam swayam thirichariyappedumpozhaanu..
      vaayanaykkum abhipraayathinum orupaadu nandi...

      ഇല്ലാതാക്കൂ