ബസ് ആദ്യത്തെ വളവ് തിരിയുമ്പൊഴേക്കും അപ്പു ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു.'പാവം കാലത്ത് നേരത്തെ എഴുന്നേറ്റത് അല്ലേ' അ വനെ മടിയി ലേയ്ക്ക് പിടിച്ചു കിടത്തി നിത തിരിഞ്ഞു ബസ്സിന്റെ പുറകിലേ യ്‌ക്ക് നോക്കി..ചന്തുവും ഉറങ്ങിത്തുടങ്ങിയിരിക്കുന്നു.ഭൂതകാലത്തിലേക്ക് ഓടിയകലുന്ന കാഴ്ചകളോടോപ്പം മുടിയിഴകളെ അലസം വിട്ടങ്ങനെയിരിക്കുമ്പോൾ ഒരു ശാന്തത തന്നിൽ വന്നു നിറയുന്നതായി അവൾക്ക് തോന്നി. അയാൾക്ക് മോക്ഷം കിട്ടിക്കാണും, അവൾ ആശ്വസിച്ചു.
'നമുക്ക് തിരുനെല്ലിയിൽ കൊണ്ട് പോയി ഒഴുക്കാം' എന്ന് നിർദ്ദേശിച്ചത് ചന്തു ആയിരുന്നു.ആരു തർപ്പണം ചെയ്യുമെന്ന തന്റെ ചോദ്യത്തിനുള്ള മറുപടി 'അതിലിത്ര ചിന്തിയ്ക്കാൻ എന്തിരിക്കുന്നു' എന്ന ചന്തുവിന്റെ മറുചോദ്യമായിരുന്നു..അപ്പു തന്നെയാണ് ചടങ്ങുകൾ ചെയ്തത്.ആർക്ക് വേണ്ടിയാണെന്ന കർമിയുടെ ചോദ്യത്തിന് ചാടിക്കേറി ഉത്തരം പറയുകയും ചെയ്തു.. 'വല്യച്ഛന് വേണ്ടിയാണ്' പറയു മ്പോൾ അവന്റെ കണ്ണിൽ വെള്ളം നിറഞിരുന്നു.
അവന് അയാൾ വല്യച്ഛൻ തന്നെ ആയിരുന്നു..അങ്ങിനെയാണ് പറഞ്ഞു കൊടുത്തിരുന്നത്. ഒരിയ്ക്കൽ പോലും അവനെ യൊന്ന് ചേർത്ത് പിടിക്കുകയോ തലോടുകയോ ചെയ്തി ട്ടി ല്ലെങ്കിലും അവനെന്നും അയാളെ വലിയ കാര്യമായിരുന്നു.സ്കൂൾ വിട്ടോടി വന്ന് അയാളുടെ നെഞ്ചിൽ തല ചേർത്ത് വച്ചൊരു കിടപ്പുണ്ട്. കൈ കാൽ കഴുകി വന്നെ അയാളെ തൊടാവൂ എന്ന് എത്ര പറഞ്ഞാലും അപ്പുവിന് മനസ്സിലാവില്ല. ചെറിയ എന്തെങ്കിലും മതിയായിരുന്നു അയാൾക്ക് ഇൻഫെക്ഷൻ വരാൻ.. 'അരുതപ്പൂ ' എന്ന് പറഞ്ഞു അവനെ പിടിച്ചു മാറ്റുമ്പോൾ ആ കൈകൾ അനങ്ങുന്നതായും തന്നെ തടയുന്നതായും അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..'ചെയ്തത് തന്നെ ചെയ്തു ഇൗ നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന ത് കാരണമാണ് ഇത്തരം വിഭ്രമങ്ങൾ' എന്നാണ് ച ന്തു പറയുക..
അല്ലെങ്കിലും ചന്തുവി ന് എന്തിനും മറുപടിയും പരിഹാരമുണ്ട്. ചന്തുവിനെ ആദ്യമായി കണ്ടത് എന്നാണെന്ന് പോലും തനിയ്‌കോർമ്മയില്ല എന്നവൾ സങ്കടത്തോടെ ഓർത്തു. അന്നൊന്നും താൻ ചെയ്യുന്നതോ പറയുന്നതോ എന്താണെന്ന് തനിയ്ക്ക് പോലും നിശ്ചയം ഉണ്ടായിരുന്നില്ല.വലിച്ചു കെട്ടിയ ഒരു ബലൂൺ പോലെയായിരുന്നു മനസ്സ്..ഒരു ചെറിയ സൂചി മതിയായിരുന്നു മൊത്തം തകിടം മറിയാൻ.ഒന്നും കാണാതെയും കേൾക്കാതെ യും ഇരിക്കാൻ ഒരു പരിധി വരെ തന്നെ സഹായിച്ചത് മരവിച്ചു പോയ മനസ്സും തലയും തന്നെ ആയിരുന്നു.കാലത്തെ തന്നെ അയാളുടെ പ്രഭാത കാര്യങ്ങളെല്ലാം നടത്തിക്കൊടുത്ത് പണി ക്കൊരോട്ടമാണ്.കയ്യിൽ ചിലവാക്കാൻ പത്തു പൈസ പോലും ഇല്ലാതായപ്പോൾ ദൈവം റേഷൻ കടക്കാരാന്റെ രൂപത്തിൽ അവതരിയ്‌ക്കുക യായിരുന്നു. അയാൾ മുഖാന്തിരമാണ് ചന്തു ഡ്രൈവറായി നിന്നിരുന്ന വീട്ടിലെ പാചക പണി തരായത്.ആദ്യത്തെ കുറച്ച് ദിവസങ്ങൾ ഒന്നും ചന്തുവിനെ കണ്ടതായിപ്പോലും താൻ ഓർക്കുന്നില്ല.എന്നാൽ താൻ ചെന്ന് കയ റിയ അന്ന് മുതൽ അവിടെ ഉണ്ടായിരുന്നു എന്നാണ് ചന്തുവിന്റെ പക്ഷം..പതുക്കെ തുടങ്ങിയ പരിചയം സൗഹൃദത്തിന്റെ പടി യും കടന്ന് മുന്നോട്ട് പോവുകയാണെന്ന് മനസ്സിലാക്കിയപ്പോൾ പല തവണ സ്വയം ഉപദേശിച്ചു.ഇനിയും എടുത്തു ചാടി അബദ്ധങ്ങളിൽ പെട്ട് പോകരുതെന്ന് സ്വയം വിലക്കി.പക്ഷേ തീർത്തും ഒറ്റപ്പെട്ട് പോയ അവൾക്ക് ചന്തുവുമായുള്ള സൗഹൃദമായിരുന്നു ജീവിതത്തിലേക്കുള്ള ഏക പിടിവള്ളി.അത് വിടാൻ മനസ്സ് കൂട്ടാക്കിയില്ല.
പക്ഷേ കല്ല്യാണം എന്ന ചന്തുവിന്റെ ആവശ്യത്തിന് വഴങ്ങാൻ അ വൾ തയ്യാറായിരുന്നില്ല. ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്ന് പറഞ്ഞ പോലായിരു
ന്നു അവളുടെ കാര്യം.അ വളുടെ ഇൗ നിലപാട് ചന്തുവിനെ വിഷമിപ്പിക്കുന്ണ്ട് എന്നവൾക്ക് അറിയാമായിരുന്നു എങ്കിലും തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ അവൾ ഒരുക്കമായിരുന്നില്ല.ഇനിയും ഒരാളെ കൂടി നഷ്ടപ്പെടുത്താൻ വയ്യ എന്നവൾ ചന്തുവിനോട് ഉറപ്പിച്ച് പറഞ്ഞു.
ചന്തു പക്ഷേ അകൽച്ച ഒന്നും കാണിച്ചിരുന്നില്ല.പതിവ് പോലെ അയാൾ ഒന്നിരാടം വരുകയും അയാളെ തിരിച്ചും മറിച്ചും കിടത്തീ മേൽ വൃത്തിയാക്കി പൗഡർ ഇട്ടു കൊടുക്കാൻ അവളെ സഹായിക്കുകയും ചെയ്തിരുന്നു.വ റ്ഷങ്ങളായുള്ള കിടപ്പിൽ അയാളുടെ പുറമെല്ലാം പൊ ട്ടിത്തു ടങ്ങി യിരുന്നു. ആ റടിയിൽ കൂടുതൽ പൊക്കവും അതിനൊത്ത ശരീരവുമുള്ള അയാളെ കൈകാര്യം ചെയ്യുക എന്നത് അവളെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരുന്നു.ആദ്യത്തെ കുറച്ചു കാലം അയൽപക്കകാരുടെ സഹതാപവും സഹായവും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതൊരു സ്ഥിരം കലാപരിപാടി ആകും എന്ന തിരിച്ചറവിൽ നിന്നായിരിയ്ക്കണം പതു ക്കെ പതുക്കെ ആരെയും കാണാതായി.ചന്തു വരും വരെ വല്ലപ്പോഴുമൊക്കെ വരുന്ന പാലിയേറ്റീവ് കെയർ കാരായിരുന്നു ആശ്വാസം.ചന്തു അവളോട് തമാശക്ക് പറയുമായിരുന്നു 'തന്റെ കെട്ടിയോനെ നോക്കാനായിട്ടെങ്കിലും എന്നെക്കൂടെ കൂടെ കൂട്ടെടോ' എന്ന്. ചന്തുവിനെ വിശ്വാസമില്ലാത്ത ത് കൊണ്ടായിരുന്നില്ല എന്ന് പറയണമെന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും ആത്യന്തികമായി തന്റെ പ്രശ്നം ആണുങ്ങ ളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടത് തന്നെയായിരുന്നു..പ്രണയം വിവാഹത്തോടെ മരിയ്ക്കുന്നു എന്നും വിവാഹത്തിനും മുൻപും ശേഷവമുള്ള ആണു ങ്ങൾ തിരിച്ചറിയാനാകാത്ത വിധം വിഭിന്നരണെന്നും അവൾ വിശ്വസിച്ചു.
വീട്ടുകാരെ യും നാട്ടുകാരെയും മുഴുവൻ വെറുപ്പിച്ചും ശത്രുക്കൾ ആക്കിയുമാണ് വീടുപണിക്ക് വന്ന അയാളുടെ കൂടെ അവൾ ഒളിച്ചോടിയത്. വീട്ടുകാരുടെ പ്രാക് ശരി യ്ക്കും ഏറ്റു.ആദ്യത്തെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അയാൾ തനി സ്വഭാവം കാണിക്കാൻ തുടങ്ങി.പണി കഴിഞ്ഞു വന്നാൽ നേരെ ക ള്ളുകൂടി സഭയി ലെയ്ക്കൊരു പോക്കാണ്.പതിരാത്രി തിരിച്ചു വന്നാൽ പിന്നെ തൊട്ടതെല്ലാം കുറ്റം.അടി പിടി ബഹളം. അയാൾ മുറിയിലേയ്ക്ക് വരുമ്പോൾ കള്ളിന്റെയും വിയർപ്പിന്റെ യും മണം കൂടിക്കുഴഞ്ഞു അവൾക്ക് ഓക്കാനം വരുമായിരുന്നു.അങ്ങിനെ ഒരു രാത്രി പോയ അയാൾ തിരിച്ചു വന്നില്ല. വിവരമറിഞ്ഞ് അവൾ എ ത്തിയ പ്പോ ഴേ ക്കും ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.വാക്കേറ്റം മൂത്തപ്പോൾ ആരോ വെട്ടിയതാണ്.തലയ്ക്കു പിന്നിൽ 28 സ്റ്റിച്ച്.. ഓപറേഷൻ കഴിഞ്ഞ് ഡോക്ടർ അവളോട് പറഞ്ഞു."പ്രതീക്ഷ വേണ്ട,ജീവനുണ്ട് അത്ര മാത്രം..കൂടിയാൽ കുറച്ചു വർഷങ്ങൾ..'.
തുടർന്നുള്ള ദിവസങ്ങളിൽ ജീവിച്ചിരിപ്പുണ്ട് എന്ന് ഉറപ്പാക്കാൻ അവൾ സ്വയം നുള്ളി നോക്കുമായിരുന്നു.
ഒരാതമഹത്യ ചെയ്യാൻ പോലും പറ്റാത്ത തന്റെ അവസ്ഥയോർത്ത് അ വൾ ദിവസങ്ങളോളം കരഞ്ഞു..വീട്ടിൽ പട്ടിണി പുകഞ്ഞു തുടങ്ങിയപ്പോഴാണ് അവൾ റേഷൻ കടയിലെ പതിവുകാരിയായത്.
പതുക്കെ, വളരെ പതുക്കെ ചന്തു അവളുടെ വിശ്വാ സം നേടിയെടുക്കുക തന്നെ ചെയ്തു.ഡിവോഴ്‌സ് പേപ്പറിൽ അയാളുടെ വിരലടയാളം പതിപ്പിക്ക്മ്പോൾ അവളുടെ ഉള്ളം വിറച്ചു. ശരി തെറ്റു കളും സദാചാരവും മനസ്സിലെ കോടതി മുറിയിൽ ഘോര വാഗ്വാദത്തിൽ ഏർപ്പെട്ടു. പക്ഷേ മനസ്സ് ഒന്നേ പറഞ്ഞുള്ളൂ.. ജീവിയ്ക്കണം,ഇനിയും സ്വപ്നങ്ങൾ കാണണം.. നിയമപരമായി അവർ വേർപെട്ടു, അവൾ സ്വതന്ത്രയായി..
ചന്തുവിനെ കല്യണം കഴിക്കാനുള്ള തന്റെ തീരുമാനം അയൽപക്ക ങ്ങളിൽ ചെറുതല്ലാത്ത പൊട്ടിത്തെറി യാണ് ഉണ്ടാക്കിയത്.പലരും വിവാഹമോചന വാർത്ത അറിഞ്ഞ് മൂക്കത്ത് വിരൽ വച്ചു.എന്തൊരു സ്ത്രീയാണ്, ഒരുമ്പെട്ടവൾ!! എന്ന് അടക്കം പറഞ്ഞു. 'അവൻ അവിടെ കയറിയിറങ്ങുന്ന കണ്ടപ്പോഴേ വിച്ചാരിച്ചതാ' എന്ന് ചിലർ പ്രവാചകരായി.. മധ്യസ്ഥ ചർച്ച യ്ക്ക് വരെ ആൾക്കാർ തയ്യാറായി.താനിത്ര വലിയ ഒരു സംഭവമാണെന്ന് അന്നാണ് അവൾക്ക് തിരിച്ചറിവ് ഉണ്ടായത്. കല്യാണത്തിന്റന്ന് രാത്രി വീടിനും ചുറ്റില് നിന്നും ഉയർന്ന നിശ്വാസങ്ങ ളിലും നെടുവീർപ്പുക ളിലും അവരുടെ ആകുലത വ്യക്തമായിരുന്നു.തങ്ങൾ മൂന്ന് പേരും ആ വീട്ടിൽ തന്നെയാണ് തുടർന്നും താമസിച്ചത്.ആരെയും പേടിച്ച് നമ്മൾ എങ്ങോട്ടും പോകുന്നില്ല എന്നു ചന്തുവിനോട് അവൾ തറപ്പിച്ച് പറഞ്ഞു..കുറച്ചു കാലത്തെ എത്തി നോട്ടത്തിനു ശേഷം നാട്ടുകാരും അതംഗീകരിച്ചു..അപ്പു പിറന്നതും അതേ വീട്ടിൽ തന്നെയായിരുന്നു..
.. നീണ്ട പതിനൊന്നു വർഷത്തെ ഉറക്കത്തിൽ നിന്നും ഉണരാതെ അയാൾ യാത്രയായ പ്പോൾ വല്ലാത്ത ഒരു ശൂന്യതയാണ് അവൾക്ക് തോന്നിയത്..ശരീരമാകെ ശുഷ്കിച്ച അയാളെ കണ്ട് കണ്ട് അയാളുടെ പഴയ രൂപം പോലും അവൾ മറന്നു തുടങ്ങിയിരുന്നു. ഒഴിഞ്ഞ കട്ടിലിലെയ്ക്ക് നോക്കി വിങ്ങി പ്പൊട്ടിയിരുന്ന അവളെ ആശ്വിപ്പിക്കാൻ ആവാതെ ചന്തു നിർന്നിമേഷനായി നിന്നു.
"അവനെ വിളിച്ചോ..സ്റ്റാൻഡ് എത്താറായി.." പിന്നിൽ നിന്നും ചന്തു തട്ടി വിളിച്ചു..അപ്പുവിന്റെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടവൾ അവനെ ഉറക്കത്തിൽ നിന്നും വിളിച്ചു "അപ്പൂ..."