വെള്ളിയാഴ്‌ച, ഏപ്രിൽ 03, 2020

തീ പിടിച്ച ആകാശം പോലൊരു മനസ്സ്

ഞാൻ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി.
ദൂരെ ചുവന്ന വര പോലെ
കാട് കത്തുന്നതെനിയ്ക്ക് കാണാം.
അടുത്തെത്തി തുടങ്ങിയ ചൂടിൽ
ചുറ്റുമുള്ള ഇലകളെല്ലാം
വാടിത്തുടങ്ങിയിരിക്കുന്നു.
പുറത്തേയ്ക്കുള്ള വാതിലുകളെല്ലാം
തഴുതിട്ട് ഞാനുറങ്ങാൻ കിടന്നു.
എന്റെ അവസാന പൊട്ട് ആകാശവും
പുക വിഴുങ്ങുന്നത് കണ്ട്
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു..

6 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. അതങ്ങനെയേ വരൂ.. അഭിപ്രായത്തിനു നന്ദിയുണ്ട് കേട്ടോ

      ഇല്ലാതാക്കൂ
  2. വേനൽ മഴക്കായി കാത്തിരിക്കാം... കാടും ആകാശവും മനസ്സും തണുപ്പിക്കുന്ന മഴ

    മറുപടിഇല്ലാതാക്കൂ