വ്യാഴാഴ്‌ച, ഓഗസ്റ്റ് 29, 2013

ഒരു മുത്തശ്ശിക്കഥ

മരണമെന്നത്,
എനിയ്ക്ക്
മുത്തശ്ശിയുടെ, താളമയഞ്ഞ ഊര്‍ദ്ധ്വന്‍വലിയാണ്..
തെക്കേവളപ്പില്‍ എരിഞ്ഞടങ്ങിയ
രൗദ്രപ്രതാപമാണ്...
അളവില്ലാതെ കരഞ്ഞതന്നാദ്യമാണ്,
നഷ്ട്മെന്തെന്നറിഞ്ഞതും!


വിരല്‍ത്തുമ്പില്‍ ഇപ്പൊഴുമുണ്ട്
പതുപതുത്ത വയറിന്റെ സ്പര്‍ശം..

ഉമ്മറക്കോലായിലെ സന്ധ്യാനാമജപം..
മുക്കൂറ്റിച്ചാന്തു തൊട്ട നിറപുഞ്ചിരി..
നീലക്കണ്ണുകളിലെ തീയാളും നോക്കുകള്‍..
ശബ്ദഗരിമയുടെ ഊര്‍ജ്ജപ്രവാഹങ്ങള്‍..
വിഷുപ്പുലരിയിലെ ഒറ്റരൂപാത്തുട്ട്..
വടക്കേ അറയിലെ പഴമയുടെ ഭ്രമിപ്പിയ്ക്കും ഗന്ധം!!


ഓര്‍മ്മകള്‍ പലപ്പോഴും
ഒരു തൊട്ടാവാടിയുടെ സുഖമുള്ള നീറ്റലാണ്..
ഓര്‍മിയ്ക്കപ്പെടുകയെന്നത് ഒരു ഭാഗ്യവും!!

8 അഭിപ്രായങ്ങൾ:

  1. ഓര്‍മ്മകള്‍ പലപ്പോഴും
    ഒരു തൊട്ടാവാടിയുടെ സുഖമുള്ള നീറ്റലാണ്..
    ഓര്‍മിയ്ക്കപ്പെടുകയെന്നത് ഒരു ഭാഗ്യവും!! very true

    മറുപടിഇല്ലാതാക്കൂ
  2. ഓർമ്മകളിൽ ജീവിക്കുന്നവർ.. കവിത നന്നായി

    മറുപടിഇല്ലാതാക്കൂ
  3. മനോഹരമായ വരികള്‍ .അക്ഷരത്തെറ്റില്ലാത്ത ജീവിതം പോലെ..

    മറുപടിഇല്ലാതാക്കൂ
  4. ഓര്‍മ്മിക്കപ്പെടുകയെന്നത് ഇക്കാലത്ത് വലിയ ഭാഗ്യം തന്നെ!

    മറുപടിഇല്ലാതാക്കൂ
  5. ആ രൌദ്രപ്രതാപം, ശബ്ദഗരിമ എല്ലാം വീണ്ടും അനുഭവിപ്പിച്ചു.നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  6. മുത്തശ്ശിയുടെ ഗന്ധം തിരികെ തന്ന കവിത. നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  7. ഓര്‍മ്മകള്‍ പലപ്പോഴും
    ഒരു തൊട്ടാവാടിയുടെ സുഖമുള്ള നീറ്റലാണ്..
    ഓര്‍മിയ്ക്കപ്പെടുകയെന്നത് ഒരു ഭാഗ്യവും!!

    മുത്തശ്ശിയും പെരക്കിടാവും ഭാഗ്യം ചെയ്തവർ.

    മറുപടിഇല്ലാതാക്കൂ