തിങ്കളാഴ്‌ച, നവംബർ 19, 2012

അധിനിവേശം

നഗരം നക്കിയെടുത്ത ഞങ്ങളുടെ സ്വപ്‌നങ്ങള്‍
ഗതി കിട്ടാത്ത ആത്മാക്കളായി തെരുവീഥികളിലലഞ്ഞു..
 'o'വട്ടച്ചുമരില്‍ ഞങ്ങളൊരുക്കിയ ചായക്കൂട്ടുകള്‍
ഇന്നലെ പെയ്ത മഴയില്‍ ,
മുറ്റത്ത് ചോരച്ചാലുകള്‍ കീറി ..
ബുള്‍ഡോസറിന്റെ നഖം കൊണ്ടു കീറിയ മാറുമായ് 
ഞങ്ങളുടെ പെണ്ണുങ്ങള്‍ തെരുവോരങ്ങളില്‍  കാഴ്ച്ചക്കാരായി  ..
പെറ്റിടാനൊരു മറ തേടുന്ന കണ്ണുകള്‍ 
കുറ്റിക്കാടുകളിലുടക്കി കിടന്നു!
വയറുന്തി കാല്‍ വളഞ്ഞ കുഞ്ഞുങ്ങള്‍
പട്ടിണിക്കോളങ്ങളുടെ ഒരു നേരത്തെ വിശപ്പടക്കി..
പുകയൂതി വിഷം നുകര്‍ന്ന് ഞങ്ങള്‍
ആകാശചോട്ടില്‍ വെയില്‍ കാഞ്ഞ്,
മഴ നനഞ്ഞ്  കുളിരുണ്ട് മയങ്ങി!!
നഗരം കവര്‍ന്ന ആറടി മണ്ണിന്റെ നൊമ്പരവും പേറി
ഞങ്ങളുടെ പ്രേതം വഴിവക്കില്‍ ഈച്ചയാര്‍ത്തുകിടന്നു!!


  

1 അഭിപ്രായം:

  1. എല്ലാവരും കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന കാഴ്ചകള്‍ കാണുമ്പോഴാണ് കവിയാകുന്നത്.നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ