ഇതളുകളെല്ലാം കൊഴിഞ്ഞിട്ടും,
വീണു മരിയ്ക്കാതെ
വെയില് തിന്നു വേവുന്ന
ഒരു പൂവ്!
നിറമെല്ലാം വാര്‍ന്നിട്ടും,
മഴയെല്ലാമൊഴിഞ്ഞിട്ടും,
വെറുതേ വിടരാന്‍ വെമ്പും
ഒരു മഴവില്ല്!
ഓര്‍മ്മ പനിച്ചു കയ്ച്ച നാവില്‍
മറവിയുടെ മധുരം പുരട്ടി
ഒരു നല്ല നാളെയെ കാക്കും
നൊമ്പരങ്ങള്‍!
പുതു പുലരികള്‍ തേടും
ജീവിത പമ്പരങ്ങള്‍..
വീണു മരിയ്ക്കാതെ
വെയില് തിന്നു വേവുന്ന
ഒരു പൂവ്!
നിറമെല്ലാം വാര്‍ന്നിട്ടും,
മഴയെല്ലാമൊഴിഞ്ഞിട്ടും,
വെറുതേ വിടരാന്‍ വെമ്പും
ഒരു മഴവില്ല്!
ഓര്‍മ്മ പനിച്ചു കയ്ച്ച നാവില്‍
മറവിയുടെ മധുരം പുരട്ടി
ഒരു നല്ല നാളെയെ കാക്കും
നൊമ്പരങ്ങള്‍!
പുതു പുലരികള്‍ തേടും
ജീവിത പമ്പരങ്ങള്‍..
നല്ല കവിത
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
എല്ലാം കൊഴിഞ്ഞിട്ടും വീണുമരിയ്ക്കാതെ ഒരു പ്രതീക്ഷ!!
മറുപടിഇല്ലാതാക്കൂരചന മനോഹരം ആയി
മറുപടിഇല്ലാതാക്കൂനല്ല നാളെ സ്വപ്നം കാണും കാഴ്ചകള്‍
ഭാവുകങ്ങള്‍
Good keep it up..........
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു ..തു ടർന്നും എഴുതുക
മറുപടിഇല്ലാതാക്കൂ