വിഷം തീണ്ടിയ
എന്റെ ഇടങ്കാലിലെ പെരുവിരല്‍
ഞാനറ്റു കളഞ്ഞു.
പക്ഷെ,
അറുത്തു മാറ്റും തോറും ഉയിര്‍ക്കുന്നു
നീലയിറ്റുന്ന വിഷക്കണ്ണുകളുമായി
ഒരു നൂറു വിരല്‍ക്കുഞ്ഞുങ്ങള്‍!
ദംശനമേറ്റതെന്റെ
കണ്ണിലോ, മനസ്സിലോ,
പോയ ജന്മത്തിന്‍ പൊക്കിള്‍ക്കൊടിയിലോ?
എന്റെ ഇടങ്കാലിലെ പെരുവിരല്‍
ഞാനറ്റു കളഞ്ഞു.
പക്ഷെ,
അറുത്തു മാറ്റും തോറും ഉയിര്‍ക്കുന്നു
നീലയിറ്റുന്ന വിഷക്കണ്ണുകളുമായി
ഒരു നൂറു വിരല്‍ക്കുഞ്ഞുങ്ങള്‍!
ദംശനമേറ്റതെന്റെ
കണ്ണിലോ, മനസ്സിലോ,
പോയ ജന്മത്തിന്‍ പൊക്കിള്‍ക്കൊടിയിലോ?
പ്രതിരോധമൊന്നും ഫലിക്കാത്ത ദംശനം
മറുപടിഇല്ലാതാക്കൂ