തലയ്ക്കു തീ പിടിയ്ക്കുന്ന ദിവസങ്ങളിലെല്ലാം ഒറ്റയ്ക്ക് ഞാനീ പുഴക്കരയിൽ വന്നിരിയ്ക്കും.കടത്തു കൂടി നിര്ത്തിയതോടെ പകലൊന്നും ഒരാളും ഈ വഴിയ്ക്ക് വരാറില്ല.രാത്രിയാകുമ്പോൾ മാത്രമാണീ തീരത്ത് ആളനക്കം.പുഴയെ വ്യഭിചരിയ്ക്കാൻ വരുന്നവരുടെ ആര്പ്പും വിളിയും..ഇവളുടെ മേനി തുരക്കുന്നവരുടെ ചിരിയും കൂത്തും....മണല് വാരി വാരി വെറുമൊരു വെള്ളക്കെട്ട് മാത്രമായ പുഴയ്ക്ക് , തടവിലാക്കപ്പെട്ട ഇരയുടെ മുഖഭാവമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് എനിയ്ക്ക്..
ഈ പുഴയ്ക്ക് ഒരായിരം കഥകളുണ്ട് പറയാൻ. സ്വന്തം നിശ്വാസങ്ങൾ ഇവളുടെ മാറിൽ ചേ ർത്ത് വച്ചവരുടെ..ഇവളിൽ ഉയിര് കലർത്തിയവരുടെ ..ആരുമറിയാത്ത കഥകൾ ..പുഴയുടെ ആഴങ്ങളിലേയ്ക്കങ്ങിനെ നോക്കിയിരുന്നാൽ മതി.. പതുക്കെ, വളരെ പതുക്കെ, ഓളങ്ങളിളക്കി അവരോരുത്തരായി പൊങ്ങി വരികയായി..ചിരിച്ചും, കരഞ്ഞും ചിലപ്പോഴൊക്കെ നിർവികാരരായും അവർ കഥകൾ പറയും.. നിസ്സഹായതയുടെ ,പ്രതികാരത്തിന്റെ, മോഹങ്ങളുടെ, മോഹഭംന്ഗങ്ങളുടെ,നഷ്ടങ്ങളുടെ കഥകൾ ...
തോട്ടും വക്കത്തെ രാധേച്ചി, എന്ന് കഥ പറയാൻ തുടങ്ങിയാലും, കരയും. ഒഴുക്കിൽ പെട്ട ഉണ്ണിയെ തേ ടിയിറങ്ങിയാതണത്രേ..ഉണ്ണിയെ കിട്ടിയതുമില്ല, കരയിലുണ്ണീ ട ച്ഛൻ ഒറ്റയ്ക്കവേം ചെയ്തെന്നു പറഞ്ഞു വലിയ വായിൽ കരയും.വളരെ പണിപ്പെട്ടാണ് ആശ്വസിപ്പിച്ചയക്കുക..
കുന്നത്തെ മായമ്മ വന്നാൽ പിന്നെ ചിരിയും പാട്ടും ബഹളവുമാണ്. ..പോ കാൻ നേരം പറയും" മടുത്തിട്ടാണ് മോനെ ..ചാടിയതിലന്നൂല്ല്യ സങ്കടം, ഇന്നൂല്ല്യ.."പിന്നെ മുറുക്കി ചുവന്ന വായിലെ, കറുപ്പ് രാശി പടര്ന്നു തുടങ്ങിയ പല്ലുകൾ കാട്ടി വെളുക്കെ ചിരിയ്ക്കും. പോകാൻ നേരം എനിയ്ക്കൊരു വെള്ളാരം കല്ല് നീട്ടും..
വഞ്ചി മറിഞ്ഞ് മരിച്ച സേവ്യറും ,കുറുപ്പും, വത്സമ്മേം , ലോഹീം,സുലൈമാനും ഒക്കെ വരും .വീട്ടുകാരെ കുറി ച്ച ന്വേഷിയ്ക്കും .സഹായ ധനത്തിന് വേണ്ടിയുള്ള വീട്ടുകാരുടെ വര്ഷങ്ങ ളായുള്ള കാത്തിരു പ്പിനെ കുറിച്ചാരായും .അവരുടെ അവസ്ഥകൾ കേട്ട് ആശ്വ സിച്ചും പരിതപിച്ചും മുങ്ങി മറയും.
മകളെ ഡോക്ടരാക്കാൻ കടമെടുത്ത് മുടിഞ്ഞൊ ടുവിൽ പുഴയിലഭയം തേടിയ ഗോപിയെഴുത്തശൻ.. മകള് നേര്സായ വാർത്ത കേട്ടു അങ്ങേരാർത്തലച്ചതോർക്കുംപോൾ ഇന്നും ഉള്ളിലൊരു നീറ്റലാണ് .
പിന്നെയുമുണ്ട് ഒരുപാടുപേർ.. ആരെക്കെയോ ചേർന്ന് പറ്റിച്ച കാര്ത്തൂ..പ്രണയത്തിനു മതമില്ലെന്നുത്ഘോ ഷിച്ചു മുറുകേ പുണർന്നു പുഴയിലേ യ്ക്കമർന്ന കൌസല്യയും സാബൂം.. അങ്ങനെ എത്രയോ പേരെ ഞാനിവിടെ വച്ചു കണ്ടിരിയ്ക്കുന്നു.. ഓരോരുത്തരും വിങ്ങിയും, വിതുമ്പിയും, ചിരിച്ചും, കലഹിച്ചും പായാരം പറഞ്ഞീ പ്പുഴയ്ക്കടിയിലെവി ടെയോ ...
ഇന്ന് , ഇത്ര നേരമിരുന്നിട്ടും എന്താണാവോ ആരും വരാത്തത്? തീര്ന്നു കാണുമോ ഈ പുഴയുടെ കഥകൾ ?ഇരുട്ട് പരന്നുതുടങ്ങിയിരിയ്ക്കുന്നു.. അചഛൻ വന്ന് കാണുമോ? മുണ്ടിൽ പറ്റിയ പൊടി തട്ടിക്കളഞ്ഞ് പടിക്കെട്ട് കയറവേ, പിന്നിൽ നിന്ന് ചിരപരിചിതമായ ഒരു വിളി ..പണ്ടെന്നോ കേട്ടുമറന്ന ആ വിളി .."ഉണ്ണീ.... .." ഉള്ളിലൊരാന്തലോടെ ഞാൻ തിരിഞ്ഞു നോക്കി.അമ്മ!!..ഈറനുടുത്ത് വെള്ളമിറ്റു ന്ന മുടിയിഴകളുമായി പുഴയ്ക്കു നടുവിൽ അമ്മ!!.. ശ്വാസം നിലച്ചുവോ ഒരു നിമിഷം ?
" പക്ഷേ.., പക്ഷേ.., അച്ഛനെന്നോട് പറഞ്ഞത്.. .. .."കിതപ്പെന്റെ വാക്കുകൾ വിഴുങ്ങി. അടിനാഭിയിൽ നിന്നാളിയൊരേങ്ങൽ ഇടനെഞ്ചു തകർത്ത് ചങ്കിൽ കിടന്നു പിടച്ചു..ഞാൻ സൂക്ഷിച്ചു നോക്കി.അതെ .. അമ്മ തന്നെ! അമ്മ ചിരിയ്ക്കുകയാണ് ..അകത്തളത്തിലെ ഫോട്ടോയിൽ ഞാൻ കാണാറുള്ള അതേ ചിരി! ...
നന്നായിട്ടുണ്ട്. നല്ല ഭാഷ.പുഴകള്‍ക്കും വീടുകള്‍ക്കും വൃക്ഷങ്ങള്‍ക്കും പറയാനുണ്ട് പല കഥകള്‍. കണ്ണീരിന്റെയും, സന്തോഷത്തിന്റെയും, നിര്‍വൃതിയുടെയും കഥകള്‍. അവ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു. കാറ്റ് അവയെ വഹിച്ചു കാതുകളില്‍നിന്നു കാതുകളിലേക്ക് എത്തിച്ചുകൊണ്ടേയിരിക്കും. സ്മിതക്കത് കേള്‍ക്കാം. മുഴുവന്‍ കെട്ടു ഒന്നൊഴിയാതെ പറഞ്ഞു തരൂ. ഞങ്ങള്‍ കാത്തിരിക്കുകയാണ്.
മറുപടിഇല്ലാതാക്കൂWell written, Smitha.
മറുപടിഇല്ലാതാക്കൂWell written, Smitha.
മറുപടിഇല്ലാതാക്കൂകഥ ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂSmithe kalakkitto
ഇല്ലാതാക്കൂabhipraayangalkkum prothsaahangalkkum hridhayam niranja nandi
മറുപടിഇല്ലാതാക്കൂ