തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2016

അടിമ

എനിയ്ക്കിണങ്ങും  എന്നോതി
നീ നീട്ടിയ ചന്തമോലും മേൽക്കുപ്പായം
അടിമയുടേതാണെന്ന്
വൈകിയാണ് ഞാനറിഞ്ഞത് ..

ആദ്യമാദ്യം എന്റെ ശരീരം
അതിനുള്ളിൽ വിറകൊണ്ടു ,
വിയർത്തുരുകി ,
കുടഞ്ഞെറിഞ്ഞു ..

പിന്നെ വളരെപ്പതുക്കെ ,
അതിനുള്ളിലുടലൊതുക്കി ,
സ്വയമിണങ്ങി ,
ചുരുണ്ടിറങ്ങി ..

ഇന്ന്, പറിച്ചെടുക്കാനാകാതെ,
സ്വയം വീണ്ടെടുക്കാനാകാതെ,
പഴയോരച്ചിൽ  വിരിഞ്ഞ
സ്വത്വം വാർന്ന, ഒരുപാട് പാവകളിലൊന്ന് ..

എല്ലാം എല്ലാം ഒരു പാവക്കളി..
ഒരടിമക്കളി!!!

4 അഭിപ്രായങ്ങൾ: