വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2016

കഥയുടെ അറ്റത്ത്.....

"ആഴമേറെയുണ്ട് .."അവൻ അവളോട്‌ പറഞ്ഞു.
"സാരമില്ല  ഞാൻ കൈ പിടിയ്ക്കാം.." അവൾ അവന്റെ കൈകളിൽ കൈ കോർത്തു..
"ആഴം കൂടും തോറും ഇരുട്ടേറും.. ശ്വാസം മുട്ടും.." അവൻ വിയർത്തു.
"പേടിയ്‌ക്കേണ്ട ഞാനില്ലേ.." അവളവന്റെ കണ്ണുകളിലേയ്ക്ക് നോക്കി,
 "എന്റെ കൂടെ വരൂ.."അവൾ വിളിച്ചു.
അവനനങ്ങിയില്ല..
കൈകളടർത്തി മാറ്റി അവൾ പടവുകളിറങ്ങാൻ  തുടങ്ങി..
പാതി ദൂരം ചെന്ന് തിരിഞ്ഞു നോക്കി ,കൈകൾ നീട്ടി.. "വരുന്നില്ലേ?.."
"വേണ്ട കാൽ വഴുക്കും, തെന്നി വീഴും.. നീ കയറിപ്പോരൂ.."അവന്റെ ശബ്ദം മുഴങ്ങി.

അവൾ അക്ഷരപ്പടവുകളിലൂടെ ശ്രദ്ധയോടിറങ്ങി..
ഉള്ളിലേക്കിറങ്ങും തോറും അവൾ കണ്ടു, പടവുകളിൽ അവളെ കാത്തിരിയ്ക്കുന്ന കഥാപാത്രങ്ങൾ! അവരവളുടെ കൈ  പിടിച്ചു,കൂട്ടുകൂടി..
                           
അവൻ താഴേയ്ക്കുറ്റു നോക്കി.ഒരു പൊട്ടു പോലുമില്ലാതവൾ ഇരുട്ടിൽ മാഞ്ഞു പോയിരുന്നു.അവന്റെ വിഹ്വലതകൾ ഒരു നിലവിളിയായി അക്ഷരക്കെട്ടുകളിൽ പ്രതിധ്വനിച്ചു .., ആഴങ്ങളിൽ വീണു മരിച്ചു....ഇറങ്ങിപ്പോയവളെയും  കാത്ത്  അവനിരുന്നു.. ഒരു കഥയുടെ അറ്റത്ത്.....  

6 അഭിപ്രായങ്ങൾ:

  1. ആഴങ്ങളിൽ വീണു മരിച്ചു....


    ഒരു വാചകം
    മൊത്തം കഥയിൽ കല്ലുകടിയായി നിൽക്കുന്നു .

    നല്ല കഥ.
    . .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥ വായിക്കാൻ കാണിച്ച സന്മനസ്സിന് നന്ദി..വിലപ്പെട്ട നിർദ്ദേശങ്ങൾക്ക് അതിലേറെ നന്ദി

      ഇല്ലാതാക്കൂ