വെള്ളിയാഴ്‌ച, ജൂലൈ 20, 2018

ഓർമ്മ

കാലം കെണിവച്ചു പിടിച്ചും,
വേഗം ഗതി മാറ്റി മാറ്റി കുഴക്കിയും,
ശ്വാസം കുരുക്കി കൊന്ന  
തലച്ചോറിലെ ജീവകോശങ്ങൾ!
നാവറ്റത്തോളം വന്ന് ,
മണലിൽ മാഞ്ഞു പോകുന്ന 
മഴത്തുള്ളി പോലക്ഷരം, വാക്കുകൾ!
ദിക്കെന്ന പ്രഹേളികയിൽ കുരുങ്ങി,
ഉത്തരം തേടിപ്പിടച്ച ഉൾഭയങ്ങൾ!
യാത്ര തുടരുകയാണ്;
തുളുമ്പിയും,ചിതറിയും, തെറിച്ചും...
ഒരു കൈ ദൂരെ, നീയുണ്ടെന്ന ധൈര്യത്തിൽ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ