അശുദ്ധിയുടെ പാപക്കറ തേടി നീയിറങ്ങുമ്പോൾ
ഓർക്കണം,
പോകാനുണ്ട്, ഒരുപാട് പിന്നോട്ട്!
വന്ന വഴി മുഴുവൻ
നീ തിരികേ നടക്കണം..
അവിടെ, ആശുപത്രി-
കുപ്പയിലൊരു കൂനയിൽ
നിന്നെ പൊതിഞ്ഞു കുതിർന്ന്
കടും നിറമാർന്നൊരു
പഴം തുണി കിടപ്പുണ്ട്..
അതിനും നിനക്കും
ഒരേ മണമാണ്!
അല്ലയോ വിശുദ്ധാ,
എന്റെ അശുദ്ധിയുടെ കറയാൽ,
നിന്റെ പിറവി ഈ തുണിയിൽ
അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു..
Very sharp
മറുപടിഇല്ലാതാക്കൂVery sharp
മറുപടിഇല്ലാതാക്കൂനന്ദി
ഇല്ലാതാക്കൂ