തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

മറുക്


എത്ര മായ്ച്ചിട്ടും മായാതെ,
എത്ര ചുരണ്ടിയിട്ടും പോകാതെ,
എന്റെ കൈവെള്ളയിലൊരു മറുക്!
ഇളം കറുപ്പിന്റെ നേര്‍ത്ത പാടയ്ക്കു കീഴേ,

പിന്‍തുടര്‍ച്ചയുടെ ചുവന്ന മര്‍മ്മവുമായി
ഒരു കറുത്ത മറുക്..


ആഴങ്ങളിലേയ്ക്ക് തുരന്നിറങ്ങുംതോറും,
പടര്‍ന്നു പരക്കുന്ന കറുപ്പ്..
അറ്റം കാണാത്ത കറുപ്പിലൂടെ
നീന്തിക്കഴച്ചൊടുവിലെത്തുന്നത്
പൊക്കിള്‍ക്കൊടിയില്‍  ചുറ്റിപ്പിണഞ്ഞ
പാതിമുറിഞ്ഞ സത്യത്തി‍ല്‍!


എല്ലാം എല്ലാം പിന്‍തുടര്‍ച്ചകള്‍!!

എന്റെ കൈ വെള്ളപ്പരപ്പില്‍
ഇമയനക്കം മരിച്ചുറങ്ങുന്ന
ഈ കറുത്ത മറുകു പോലും
ഒരു പിന്‍തുടര്‍ച്ച!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ