വെള്ളിയാഴ്‌ച, സെപ്റ്റംബർ 28, 2012

മധ്യവേനൽ

ലാസ്യമൊഴിഞ്ഞിരിയ്ക്കുന്നു,
രാസചന്ദ്രികയും!
ഇനിയുള്ളതു നിഴല്‍ വരകള്‍!
ചുട്ടുപൊള്ളുന്ന ഉള്ളവുമായി,
ദിക്കുകള്‍ തട്ടി പ്രതിധ്വനിയ്ക്കുന്നൂ , നിശ്വാസങ്ങള്‍!
തേഞ്ഞ വാക്കുകളില്‍ തികട്ടി,
ഉയിര്‍വാര്‍ന്നുടലുരുകുമ്പോള്‍,
ഞാന്‍ തന്നെ നീയും, എന്ന-
യലത്തുനിന്നാരോ മന്ത്രിയ്ക്കുന്നു..

ഇഴയടുപ്പമകന്നിടയിലൂടിടറി വീഴവേ,
ഉടക്കിനിര്‍ത്താനൊരു കണ്ണിതേടിപ്പിടയ്ക്കുന്നൂ ഹൃദയം!

ഉപ്പുവിയര്‍ത്തന്നം പടയ്ക്കുന്നവനു മുന്നില്‍,
സ്വപ്നങ്ങളുടെ തീപ്പന്തവുമേന്തി ഞാന്‍ !
തെറ്റിച്ചവിട്ടിയ കളത്തില്‍ കാലുറപ്പിച്ചു വേരൂന്നാന്‍ ,
ഇഷ്ടദൈവങ്ങള്‍ക്കു നേര്‍ച്ച, വഴിപാട്!
കിനാക്കളുടെ കാണാകണക്കുപുസ്തകത്തില്‍
നഷ്ടപ്പെരുക്കങ്ങളുടെ തേരോട്ടം..

ഇനിയെനിയ്ക്കു പിഴയൊടുക്കലിന്റെ ശിഷ്ടകാലം!!   

1 അഭിപ്രായം:

  1. അര്‍ത്ഥവത്തായ വരികള്‍ ..
    പുതുലോകത്തിനില്ലെങ്കിലും ,ഇതിലെ വാക്കുകള്‍ക്കെല്ലാം നല്ല ഒത്തൊരുമയുണ്ട്.
    (ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒന്ന് ഒഴിവാക്കിയാലും)

    മറുപടിഇല്ലാതാക്കൂ