ശനിയാഴ്‌ച, നവംബർ 10, 2012

രാധ,യുഗാന്തരങ്ങളിലൂടെ..

നിന്റെ കൈ പിടിച്ച് ഞാന്‍ നടന്ന ദൂരങ്ങള്‍,
താണ്ടിയ തീരങ്ങള്‍..
നമുക്കിടയില്‍ ഉരുകി വീണ പകലുകള്‍,
അലിഞ്ഞമര്‍ന്ന ഇരവുകള്‍..
നിന്റെ കണ്ണിലെ സൂര്യവെളിച്ചത്തില്‍,
ഞാന്‍ നെയ്ത കിനാവുകള്‍..
 വെയിലിടറി വീണ വഴിയിറമ്പിലിരുന്ന്
നമ്മള്‍ കണ്ടുകൊതിച്ച സന്ധ്യകള്‍..
എല്ലാമെല്ലാം യുഗങ്ങള്‍ക്കു മുന്‍പ്!!

നീ യുഗാന്തരങ്ങള്‍ക്കിടയിലെവിടെയോ
വീണു പൊഴിഞ്ഞുപോയ്..
ഞാന്‍ ശപിയ്ക്കപ്പെട്ടവള്‍!
ഏഴു ജന്മവും നാരീരൂപം പൂണ്ടവള്‍..
 പോയ ജന്മത്തിന്റെ അവശിഷ്ട സ്വപ്നങ്ങളും പേറി
അലഞ്ഞു നടക്കുന്നവള്‍..
ഉറവ പൊട്ടാത്ത മിഴികളും,
കനത്തു വിങ്ങിയ ഹൃദയവുമായ്
ഇന്നും ഞാന്‍ നിന്റെ നീലക്കണ്ണുകള്‍ തേടുന്നു..
നിന്റെ മിഴിക്കോണിലെരിയുന്ന  വെളിച്ചത്തില്‍ നിന്നൊരു നാമ്പ്
എനിയ്ക്കായ് കരുതുക!
കൊഴിഞ്ഞു പോകും മുന്‍പെങ്കിലും
ഞാനൊന്നാളിക്കത്തട്ടെ!!!

2 അഭിപ്രായങ്ങൾ:

  1. ...അണയുന്നതിനുമുമ്പൊരാളല്‍


    (ഈ വേര്‍ഡ് വെരിഫികേഷനൊന്ന് ഡിസേബിള്‍ ചെയ്താല്‍ കൊള്ളാരുന്നു)

    മറുപടിഇല്ലാതാക്കൂ