എവിടെയോ കണ്ടിട്ടുണ്ട്..
മനസ്സു മന്ത്രിച്ചു..
ആഴ്ന്നിറങ്ങുന്ന ആ നോട്ടം,
തലച്ചോറിലെവിടെയോ കൊളുത്തി വലിച്ചു..
കര്‍ണപുടങ്ങളില്‍ തട്ടിത്തിരിഞ്ഞ ശബ്ദവീചികള്‍,
ഊര്‍ദ്ധ്വന്‍ വലിയ്ക്കുന്ന ഓര്‍മ്മകളില്‍ മുങ്ങാംകുഴിയിട്ടു..
ചിരപരിചിത ഗന്ധം തിരിച്ചറിയാനാകാതെ,
നാസാഗ്രം വിറകൊണ്ടു..
മുന്നിലിരിയ്ക്കുന്നതാരെന്നറിയാതെ,
ഞാന്‍ മറവിയുടെ കുരുക്കില്‍ തൂങ്ങിയാടിപ്പിടഞ്ഞു!!!
ഓര്‍മ്മകള്‍ ചികഞ്ഞു മനസ്സു കഴച്ചു
ശൂന്യമായ നോക്കുമായ് ഞാനിരുന്നു..
എത്ര വിളിച്ചിട്ടുമുണാരാത്ത കുഞ്ഞിനേപ്പോല്‍
കാലം എനിയ്ക്കു പിന്നില്‍ മയങ്ങിക്കിടന്നു..
വെളിപാടുകള്‍ പോലിടയ്ക്കു തെളിയുന്ന മിന്നായങ്ങള്‍,
നാക്കിന്‍തുമ്പോളമെത്തി, ചത്തു മലച്ചു!!!

എത്രയാവര്‍ത്തി വായിച്ചിട്ടു-
മുത്തരം കിട്ടാത്ത ചോദ്യമായ്, മുന്നിലയാള്‍!
'കഴിയുന്നില്ല!',വീണുടഞ്ഞ നൊമ്പരം വാക്കുകളായ് ചിതറി..
'സാരമില്ല..', പുറത്തു തട്ടി ആശ്വസിപ്പിച്ചയാള്‍ പടിയിറങ്ങവേ,
മനസ്സില്‍, ഒരുവിളിപ്പാടകലെ,
ഓര്‍മ്മയുടെ ചിതയെരിയുന്നതു ഞാനറിഞ്ഞു!
കത്തിയമര്‍ന്നവശേഷിയ്ക്കുന്ന ചാരമൊഴുക്കാന്‍,
ഞാനിനി ഏതു പുഴ തേടണം?
സ്മൃതിയില്‍ നിന്നും മൃതിയിലേയ്ക്കു ദൂരം
വെറുമൊരക്ഷരം മാത്രം!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ