ഇല്ല,നിലച്ചിട്ടില്ല !
ശ്വാസം മിടിക്കുന്നുണ്ട് ..
ഇടനെഞ്ചിലെവിടെയോ
താളം തെറ്റിയ കിതപ്പുണ്ട്..
ഇമകള്‍ക്കിടയില്‍
പറയാന്‍ ബാക്കിവച്ച വാക്കുകളുടെ വിതുമ്പല്‍ !
ശീതരക്തം അടക്കിപ്പിടിച്ച ഇളംചൂട്
കൈവെള്ളയില്‍ പടരുന്നുണ്ട് ..
ഒഴുകിപ്പടര്‍ന്ന നീല നിറത്തിന്നു മീതേ
വിളര്‍ത്ത വെളുപ്പിന്റെ ആധിപത്യം !
വിരല്‍ത്തുമ്പില്‍ സ്പര്‍ശനാഡികള്‍ പിടയുന്നുണ്ട്..
തലച്ചോറില്‍ ഇരുട്ട് കീറിയെത്തുന്ന മിന്നല്‍!!
ഉണരുക! ഉണരുക!
അന്ധകാരത്തിന്റെ നിഴല്‍പ്പാടുകളില്‍ നിന്നും
നീ ഉണര്‍ന്ന് എണീക്കുക!
നിന്റെ ജീവന് കാവലായ് ,
എന്റെ കനലെരിയുന്ന മിഴികളുണ്ട്!!!!!!
ശ്വാസം മിടിക്കുന്നുണ്ട് ..
ഇടനെഞ്ചിലെവിടെയോ
താളം തെറ്റിയ കിതപ്പുണ്ട്..
ഇമകള്‍ക്കിടയില്‍
സ്വപ്നങ്ങളുടെ മര്‍മ്മരം !
അധരങ്ങളില്‍ ,
പറയാന്‍ ബാക്കിവച്ച വാക്കുകളുടെ വിതുമ്പല്‍ !
ശീതരക്തം അടക്കിപ്പിടിച്ച ഇളംചൂട്
കൈവെള്ളയില്‍ പടരുന്നുണ്ട് ..
ഒഴുകിപ്പടര്‍ന്ന നീല നിറത്തിന്നു മീതേ
വിളര്‍ത്ത വെളുപ്പിന്റെ ആധിപത്യം !
വിരല്‍ത്തുമ്പില്‍ സ്പര്‍ശനാഡികള്‍ പിടയുന്നുണ്ട്..
തലച്ചോറില്‍ ഇരുട്ട് കീറിയെത്തുന്ന മിന്നല്‍!!
ഉണരുക! ഉണരുക!
അന്ധകാരത്തിന്റെ നിഴല്‍പ്പാടുകളില്‍ നിന്നും
നീ ഉണര്‍ന്ന് എണീക്കുക!
നിന്റെ ജീവന് കാവലായ് ,
എന്റെ കനലെരിയുന്ന മിഴികളുണ്ട്!!!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ