വെള്ളിയാഴ്‌ച, ഏപ്രിൽ 01, 2016

നിഴൽയുദ്ധം

കോട്ട വാതിലുകൾ,
എനിയ്ക്ക് മുന്നിൽ അടയ്ക്കപ്പെട്ടിരിയ്ക്കുന്നു ..
ഇരുട്ട് കലർന്ന നീലവെളിച്ചം
മിഴികളിൽ പെയ്തിറങ്ങുന്നു ..
വീണുടഞ്ഞ കണ്ണാടിച്ചില്ലുകളിൽ,
ഒരായിരം പ്രതിബിംബങ്ങൾ !
അവയുടെ നോക്കിൽ ,വാക്കിൽ
അപരിചതത്വത്തിന്റെ  തീവ്രനോവ്..
'വെട്ടിത്തെളിയ്ക്കപ്പെട്ട പാതകൾ തന്നെയോ നിനക്കും?'
നിശ്ശബ്ദ ചോദ്യങ്ങളിൽ,
കനക്കുന്ന പരിഹാസം ..
മൂർച്ചയേറിയ വാൾത്തലപ്പിനാൽ
മൗനമെന്റെ നാവറക്കുന്നു..
ഉള്ളു നീറ്റി ഞാൻ വാർത്തെടുത്തതെല്ലാം
ഒരു പിടി കടും ചാരമായ് പാറുന്നൂ  ചുറ്റിലും ..
ചിതൽ തിന്നുന്ന ചേതന ...
പാതി മായ്ക്കപ്പെട്ട ചിത്രമാകുന്നു ഞാൻ ..
തെളിയും  തോറും  മാഞ്ഞു പോകുന്ന
ഏതോ ഒരു പഴയ ഓർമ്മയുടെ നിഴൽ മാത്രമാകുന്നു ... 

3 അഭിപ്രായങ്ങൾ:

  1. കവിത വളരെ നല്ലതായിട്ടുണ്ട്. ഉള്ളില്‍ ഒരു വിങ്ങല്‍ അവശേഷിപ്പിക്കുന്നു.കോട്ട വാതിലുകള്‍ തുറക്കുകതന്നെ ചെയ്യും.പരിശ്രമിച്ചുകൊണ്ടെയിരിക്കുക

    മറുപടിഇല്ലാതാക്കൂ
  2. എഴുത്ത് വേദനകൾ കൊണ്ടാണെന്ന് മനസ്സിലായി ... നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ